കൗമാരക്കാരിക്കുനേരെ നഗ്നതാപ്രദർശനം: പ്രതിയ്‌ക്ക് കഠിനതടവും പിഴയും
ചാലക്കുടി: കൗമാരക്കാരിക്കുനേരെ നിരന്തരം ലൈംഗികചുവയോടെ സംസാരിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും തുടർച്ചയായി ഭീക്ഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ ജയൻ, 48 വയസ്സ്, കുഴിക്കാട്ടുശ്ശേരി എന്നയാളെ വിവിധ വകുപ്പുകളിലായി 13 വർഷം കഠിനതടവും എൺപത്തയ്യായിരം രൂപ പിഴയും ശിക്ഷിച്ചു. ചാലക്കുടി അതിവേഗ പ്രത്യേക പൊക്സോ സ്പെഷ്യൽ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശിക്ഷിച്ചത്. പിഴതുക ഒടുക്കിയില്ലെങ്കിൽ 10 മാസം കൂടി കഠിനതടവ് അനുഭവിക്കണം. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നൽകാൻ ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. അതിജീവിതയെ പിന്നാലെനടന്നു സ്ഥിരമായി ശല്യംചെയ്യുകയായിരുന്നു പ്രതി.
2023 മാർച്ച് 19 ന് പ്രതി അതിജീവിതയ്ക്കുനേരെ നഗ്നതാപ്രദർശനം നടത്തിയതിനെ തുടർന്നും പരസ്യമായി ഭീഷണി പ്പെടുതിയത്തിനെ തുടർന്നും അതിജീവിത വീട്ടുകാരെ അറിയിക്കുകയും . ആളൂർ മുൻ ഐ എസ്സി എച് ഒ ബിൻ, എസ് ഐ അക്ബർ, ജി എ എസ് ഐ ധനലക്ഷ്മി എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ടി . ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എസ് സി പി ഒ സുനിത.എ എച്. ഏകോപിപ്പിച്ചു.
Leave A Comment