പൂമലയില്‍ പെട്രോൾ ബോംബെറിഞ്ഞ കേസില്‍ ഏഴംഗ ഗുണ്ടാ സംഘം അറസ്റ്റില്‍
തൃശ്ശൂര്‍: വടക്കാഞ്ചേരി പൂമലയില്‍ ബോംബേറ്. പുലർച്ചെ 5.30 ഓടെ പൂമലയിലെ അരുണ്‍ എന്നയാളുടെ ഹോട്ടലിലും, വീട്ടിലുമാണ് പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ പറമ്പായി സ്വദേശി സനല്‍, ചെപ്പാറ സ്വദേശി ജസ്റ്റിന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഏഴംഗ ഗുണ്ടാ സംഘത്തെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.






ഒരു വര്‍ഷം മുന്‍പ് അരുണുമായി ഇവർക്ക് തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും തര്‍ക്കം നടന്നതിന് പിന്നാലെ പോലീസിന് രഹസ്യങ്ങള്‍ ചോർത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ബോംബേറുണ്ടായത്. സംഭവത്തില്‍ സാക്ഷി പറഞ്ഞ ആളെ വധഭീഷണിയും മുഴക്കിയിരുന്നു. പ്രതികളെ തിരിച്ചറിയാൻ ആരുണിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.
Leave A Comment