കാറുകളുടെ ആംഡംബര അലോയ് വീലുകള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി
കൊരട്ടി: കാറുകളുടെ ആംഡംബര അലോയ് വീലുകള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘത്തെ കൊരട്ടി പോലീസ് പിടികൂടി.മാള പുവ്വത്തുശ്ശേരി കുഴുവേലി പറമ്പില്‍ വീട്ടില്‍ ദിബിന്‍ദാസ് (19), കുഴൂര്‍ തുമ്പരശ്ശേരി വട്ടോലി പറമ്പില്‍ വീട്ടില്‍ അനന്തുകൃഷ്ണന്‍ (18), കുറുകുറ്റി ഔപാടന്‍ വീട്ടില്‍ ആല്‍ബിന്‍ നൈജു (25)എന്നിവരെയാണ് കൊരട്ടി എസ്.ഐ ബിന്ദുലാലും സംഘവും ചേര്‍ന്ന് പിടികൂടിയത്.മാമ്പ്രയിലെ കാര്‍ വര്‍ക് ഷോപ്പില്‍ നിന്നാണ് രണ്ട് തവണയായി 12 അലോയി വീലുകളാണ് ഇവര്‍ മോഷ്ടിച്ചത്. വര്‍ക് ഷോപ്പില്‍ വാഹനം പണിയുവാനായി ചെന്നപ്പോഴാണ് വീല്‍ പ്രതികള്‍ കാണുന്നത്. ഇതിനെ തുടര്‍ന് രാത്രിയിലെത്തി രണ്ട് പ്രാവശ്യമായി വീലുകള്‍ മോഷ്ടി്ക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതനുസരിച്ച് നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഏകദേശം എഴുപത്തിഅയ്യായിരം രൂപയോളം വില വരുന്ന വീലുകള്‍ പ്രതികള്‍ ആലുവിയിലും,തൃശ്ശൂരിലുമായി വില്‍പ്പന നടത്തുകയായിരുന്നു.മോഷ്ടിച്ച് ലഭിക്കുന്ന പണം ആഡംബര ജിവിതത്തിനായിട്ടാണ് ഇവര്‍ ഉപയോഗിക്കുകായയിരുന്നു. ഏറ്റവും പുതിയ തരം മൊബൈലുകള്‍,വാഹനങ്ങളും മറ്റുമാണ് പ്രതികള്‍ ഉപയോഗിക്കുന്നത്.
പ്രതികളെ വീല്‍വുകള്‍ വില്‍പ്പന നടത്തിയ രണ്ടു സ്ഥലങ്ങളിലും അന്വേക്ഷണ സംഘം കൊണ്ടു പോയി തെളിവെടുപ്പ് നടത്തി വരുന്നതായി എസ്.എച്ച്ഒ ബി.കെ.അരുണ്‍ പറഞ്ഞു. സീനിയര്‍ സിപിഒമാരായ ജിബിന്‍ വര്‍ഗ്ഗീസ്, പ്രദീപ്, സിപിഒമാരാ. ശ്രീനാഥ്, ദീപു, ഹോം ഗാര്‍ഡ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Leave A Comment