ക്രൈം

ടുബുലാർ ബാറ്ററി മോഷ്ടിച്ച പ്രതികളിൽ ഒരാൾ അറസ്റ്റിൽ

അതിരപ്പിള്ളി: ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ചാറ്റുകാൽത്തറയിൽ കാട്ടുമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ച ഫെൻസിങ് നോട് അനുബന്ധിച്ചുള്ള ടുബുലാർ ബാറ്ററി   മോഷ്ടിച്ച പ്രതികളിൽ ഒരാൾ അറസ്റ്റിൽ. മതിലകം സ്വദേശിയായ സിദ്ദിഖ് എന്നയാളെയാണ് അറസ്റ്റു ചെയ്തത്.   കൊന്നക്കുഴി ഫോറെസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജു ടി. സി. എന്നയാളുടെ പരാതി പ്രകാരം 05.10.2023 തീയ്യതി അതിരപ്പിള്ളി പോലീസ് കേസെടുത്തു അന്വേഷിച്ചുവരികയായിരുന്നു. 

സിദ്ദിക്കിന്റെ കൂട്ടുപ്രതി ഒളിവിലാണ്. സംഭവത്തിനുശേഷം ബാംഗ്ലൂർ, തമിഴ് നാട് എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചുവരികയായിരുന്ന പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന   രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പ്രതിയിലേക്കെത്തിയത്. 

അതിരപ്പിള്ളി പോലീസ് സബ് ഇൻസ്‌പെക്ടർ സുരേന്ദ്രൻ പി. ആർ, എ. എസ്. ഐ.  രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദോഷ് ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ മാർട്ടിൻ കെ, രെഞ്ചു എ. ആർ. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




Leave A Comment