ക്രൈം

സ്ക്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 23 കാരന് 35 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും

ചാലക്കുടി: സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിച്ച് ബൈക്കിൽ രാത്രിയിലും പകലും ചുറ്റികറങ്ങുകയും പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ യുവാവിന് 35 വർഷം കഠനതടവിനും 3 ലക്ഷം രൂപ പിഴ ഒടുക്കാനും വിധി. എലിഞ്ഞിപ്ര ചീനിക്ക വീട് ബെക്ക്‌സൺ, (23) എന്നയാൾക്ക് എതിരെയാണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്.  

 പിഴ ഒടുക്കിയില്ലെങ്കിൽ 2 വർഷവും 3 മാസവും അധികതടവിനും ശിക്ഷിച്ചു. പിഴത്തുക അതിജീവിതിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. ഇൻസ്റ്റാഗ്രാം വഴി അതിജീവിതയെ പരിചയപെട്ടു സന്ദേശങ്ങൾ അയക്കുകയും വീഡിയോകോൾവഴി അതിജീവിതയെ വശീകരിച്ച് ബൈക്കിൽ രാത്രിയിലും പകലും ചുറ്റിക്കറങ്ങാൻ കൊണ്ടുപോകാൻ തുടങ്ങിയ പ്രതി മൂന്നുതവണ അതിജീവിതയുടെ വീട്ടിൽ അതിജീവിതയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചുകടന്നും ഒരുതവണ പ്രതിയുടെ ഇറച്ചിക്കടയോട് ചേർന്നുള്ള വിശ്രമമുറിയിൽ അതിജീവിതയെ എത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. 

ഇറച്ചിക്കടയിൽ വെച്ച് പീഡിപ്പിച്ച ശേഷം അതിജീവിതയെ തിരികെ പുലർച്ചയ്ക്ക് വീട്ടിലെത്തിച്ചത് അയൽവാസി കണ്ട് വീട്ടുകാരെ അറിയിച്ചപ്പോഴാണ് സംഭവം മാതാപിതാക്കൾ അറിഞ്ഞ് കേസാക്കുന്നത്. 2022 ഒക്ടോബർ കാലത്ത് പ്രതി അതിജീവിതയെ വശീകരിച്ച് പീഡിപ്പിച്ചു തുടർന്ന് 2023 ഏപ്രിൽ പ്രതിക്കെതിരെ കേസ്സെടുത്തു. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ലാ നിയമ സേവന അതോറിറ്റിയെ ചുമതലപ്പെടുത്തി. 

ചാലക്കുടി ISHO K.S. സന്ദീപ്, SI ഷെബീബ് റഹ്മാൻ, SI റെജിമോൻ CPO സുരേഷ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ T. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ SCPO സുനിത .A.H. ഏകോപിപ്പിച്ചു.

Leave A Comment