ക്രൈം

കൊച്ചിയിൽ ലോഡ്ജിൽ യുവതിയെ ഉടമയും സുഹൃത്തും ചേർന്ന് ആക്രമിച്ചു

കൊച്ചി: കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ ആക്രമണം. എറണാകുളം നോർത്തിലുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമയായ ബെൻജോയ്, സുഹൃത്ത് ഷൈജു എന്നിവർ ചേർന്നാണ് ഇന്നലെ രാത്രി യുവതിയെ മർദ്ദിച്ചത്. ലോഡ്ജിൽ താമസിക്കാൻ എത്തിയ യുവതിക്ക് നേരെയാണ് മർദ്ദനമുണ്ടായത്. വാഗ്വാദം, മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ഹോട്ടലിൽ നടന്ന വാക്ക് തർക്കത്തിനിടെ ഉടമ മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതികളെ നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

Leave A Comment