പൊയ്യ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മോഷണം; ലോക്കറുകള്‍ തകര്‍ത്ത് പണം കവര്‍ന്നു, പരാതി
മാള: പൊയ്യ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മോഷണം. ഓഫീസിന്റെ ഡോർ തകർത്ത് അകത്തു കടന്ന മോഷ്ടാവ് അതിനകത്തുണ്ടായിരുന്ന രണ്ട് ലോക്കറുകളും പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിയേഴായിരത്തി ആറു രൂപ കവർന്നതായി പള്ളി ട്രസ്റ്റി അധികൃതർ മാള പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നതായി പരാതിയിൽ പറയുന്നത്. മാള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Leave A Comment