ക്രൈം

തിരുവനന്തപുരത്ത് അമ്മയെ മകൻ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു

 തിരുവനന്തപുരം: വെള്ളറട കാറ്റാടിയില്‍ മകന്‍ അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊന്നു. 60 വയസുകാരിയായ നളിനി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറയുന്നു. മുമ്പ് മോസസ് പോക്‌സോ കേസില്‍ പ്രതി ആയിട്ടുണ്ട്.

Leave A Comment