ക്രൈം

മാളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം

മാള: മാളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം. ഇന്ന് പുലർച്ചയോട് (1:00 am) കൂടിയാണ് മാള പ്രൈവറ്റ് ബസ്റ്റാൻ്റിന് സമീപത്തുള്ള വികാസ് മണി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം നടന്നത്. 

കൂട്ടു പൊളിച്ച് മോഷ്ടാവ് അകത്തേക്ക് കടന്നെങ്കിലും ലോക്കർ തുറക്കാൻ സാധിക്കാത്തതിനാൽ ഒന്നും മോഷ്ടിക്കാൻ ആയില്ല. മാള എസ് എച്ച് ഒ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള  പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Comment