ക്രൈം

കാറില്‍ കടത്തിയ 100 ഗ്രാം MDMAയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി

തൃശ്ശൂര്‍: പഴയന്നൂരില്‍ കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. ആലുവ കടങ്ങല്ലൂര്‍ സ്വദേശികളായ നിധിന്‍ ജേക്കബ് , വിഷ്ണു കെ ദാസ് , ഷാഫി എന്നിവരാണ് തൃശ്ശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.തൃശ്ശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ എന്‍. സുദര്‍ശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Leave A Comment