സമയത്തെച്ചൊല്ലി ബസ് ജീവനക്കാരുടെ കയ്യാങ്കളി
കാലടി: എറണാകുളം കാലടിയിൽ സമയത്തെച്ചൊല്ലി തമ്മിൽത്തല്ലി ബസ് ജീവനക്കാർ . പെരുന്പാവൂർ - അങ്കമാലി റൂട്ടിൽ ഓടുന്ന സെന്‍റ് തോമസ് ബസിലേയും മൈത്രി ബസിലെയും ജീവനക്കാർ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.സെന്‍റ് തോമസ് ബസിൽ കയറിയ മൈത്രി ബസിലെ ജീവനക്കാരൻ വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവറെ കയ്യേറ്റം ചെയ്തു. പിന്നാലെയാണ് കയ്യേറ്റവും അടിപിടിയും ഉണ്ടായത്. സംഭവത്തിൽ ബസുടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Leave A Comment