ക്രൈം

കൊടകര സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ മോഷണം

കൊടകര: കൊടകര സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ മോഷണം. പള്ളിയുടെ ഓഫീസ് മുറിയുടെ വാതിലിൻ്റെ താഴ് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. സമീപത്തെ മതബോധന ഓഫീസിൽ കയറിയ മോഷ്ടാവ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

 കൊടകര ഡോൺ ബോസ്കോ സ്കൂളിലും മോഷണം നടന്നു. രണ്ട് ഗ്രിൽ ഗേറ്റുകളുടെ താഴും, സ്കൂളിൻ്റെ വാതിലുകളുടെ താഴും തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പള്ളിയിലും സ്കൂളിലും നഷ്ടപ്പെട്ടത് എന്തൊക്കെയെന്ന് പരിശോധിച്ചുവരുന്നു. പള്ളിയിലെ നിരീക്ഷണ ക്യാമറകളും കൊടകര പോലീസ് പരിശോധിക്കുന്നുണ്ട്.

Leave A Comment