ക്രൈം

ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിയ 80 പവനോളം സ്വര്‍ണം പിടിച്ചു

കൊച്ചി: ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന സ്വർണം പിടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ആണ് സ്വര്‍ണം പിടിച്ചത്. 

മലേഷ്യയില്‍ നിന്ന് വന്ന തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീൻ എന്നയാള്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്.80 പവനോളം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അത് ഗുളികയുടെ ഘടനയില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ആണ് ഇയാള്‍ ശ്രമിച്ചത്.

Leave A Comment