ബൈക്ക് മോഷണ കേസിൽ പൊയ്യ മടത്തുംപടി സ്വദേശി അറസ്റ്റിൽ
പുതുക്കാട്: നിരവധി ബൈക്ക് മോഷണ കേസിൽ പ്രതിയായ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മാള പൊയ്യ മടത്തുംപടി സ്വദേശി ചാത്തൻചിറ വീട്ടിൽ 23 വയസുള്ള അക്ഷയ് ആണ് അറസ്റ്റിലായത്. ആമ്പല്ലൂർ വില്ലേജ് കോർട്ട് റോഡിലെ കടയുടെ വരാന്തയിൽ പൂട്ടി വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ദേശീയപാതയോരത്തും, കട വരാന്തകളിലും, വീട്ടിലും നിർത്തിയിടുന്ന ബൈക്കുകളും സ്കൂട്ടറുകളും ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പുതുക്കാട് കണ്ണംമ്പത്തൂരിൽ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ.മാള, പുത്തൻവേലിക്കര തുടങ്ങിയ സ്റ്റേഷനുകളിൽ വാഹനമോഷണത്തിനും,കഞ്ചാവ് പിടികൂടിയതിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
പുതുക്കാട് എസ്എച്ച്ഒ സജീഷ് കുമാർ, എസ്ഐ ഉണ്ണിക്കൃഷ്ണൻ, സീനിയർ സിപിഒ ആൻസൺ, സിപിഒമാരായ ശ്രീജിത്ത്,കിഷോർ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Leave A Comment