പള്ളികളിലടക്കം മോഷണം; കുപ്രസിദ്ധ കുറ്റവാളി മാളയില്‍ അറസ്റ്റില്‍
മാള: മാള സെൻ്റ് സ്റ്റെൻസിലാവോസ് ഫൊറോനാ ചർച്ച്, പൊയ്യ സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നിവടങ്ങളിലെ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇടുക്കി അടിമാലി സ്വദേശി ചക്കിയങ്കൻ പത്മനാഭൻ എന്നയാളെയാണ് മാള സി ഐ സുനിൽ പുളിക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ജനുവരി 21ന് പൊയ്യ പള്ളിയിൽ നിന്നും 27000 രൂപയും 26ന് മാള പള്ളിയിൽ നിന്നും 30,000 രൂപയും ആണ് ഇയാൾ മോഷണം നടത്തിയത്. പ്രതിയെ സംഭാവസ്തലങ്ങളില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പകൽ കെ എസ് ആര്‍ ടി സി ബസിൽ സഞ്ചരിച്ച് ഏതെങ്കിലും സ്ഥലത്ത് ഇറങ്ങി പരിസരം നിരീക്ഷിച്ച് രാത്രിയിൽ മോഷണം നടത്തുകയാണ് ഇയ്യാളുടെ രീതി.
കേരളത്തിൽ പലയിടങ്ങളിലായി കൊലപാതകം, ഭവന ഭേദനം , മോഷണം അടക്കം 50 ഓളം കേസുകൾ ഇയാളുടെ പേരിലുണ്ട്. എസ് ഐമാരായ കെ എം സൈമൻ, സി കെ സുരേഷ്, സിനിയർ സി പി ഒ വിനോദ് കുമാർ, അഭിലാഷ്, നവീൻ, ഷഗിൻ, വിപിൻദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Leave A Comment