മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
മതിലകം: മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. മതിലകം സ്റ്റേഷൻ റൗഡിയായ കൂളിമുട്ടം ഭജനമഠം സ്വദേശി കൊച്ചിക്കപറമ്പിൽ അനൂപ് (37) നെയാണ് നാടു കടത്തിയത്.തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് ഒരു വർഷത്തേക്ക് നാടു കടത്താൻ ഉത്തരവിട്ടത്. വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണ് അനൂപ്.
Leave A Comment