ക്രൈം

ഇരിങ്ങാലക്കുടയില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കൊട്ടാക്കര മേലില സ്വദേശി ഷെഫീഖ് മന്‍സില്‍ റഫീഖാണ് പൊലീസിന്റെ പിടിയിലായത്.

കേരളത്തിലുടനീളം എഴുപതോളം മോഷണക്കേസ്സിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവാണ് പിടിയിലായത്. കഴിഞ്ഞ നവംബറില്‍ ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂള്‍ കുത്തിത്തുറന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും സി.സി.ടി.വി ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ അന്വേഷണത്തിനൊടുവിലാണ് റെഫീഖ് തൃശൂര്‍ റൂറല്‍ എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. 

ചോദ്യം ചെയ്യലില്‍ നവംബര്‍ മാസം മുതല്‍ മുപ്പത്തേഴോളം മോഷണങ്ങള്‍ ചെയ്തതായി റെഫീഖ് സമ്മതിച്ചു. കൂടുതല്‍ മോഷണങ്ങള്‍ ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ വി.എസ്.വിനീഷ്, എസ്.ഐ. ശ്രീലാല്‍.എസ്, ടി.എ. റാഫേല്‍, ചാലക്കുടി സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

Leave A Comment