ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന കേസിൽ പ്രതി പിടിയിൽ
പുതുക്കാട്: വടക്കേ തൊറവിൽ ബൈക്കിലെത്തി വീട്ടമ്മയുടെ ഒന്നര പവൻ വരുന്ന സ്വർണ്ണമാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ താമരക്കുളം പനങ്ങാട് അമ്പാടി വീട്ടിൽ 41 വയസുള്ള പ്രദീപിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 13-നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകീട്ട് ഏഴാേടെ ബൈക്കിൽവന്ന പ്രതി റോഡിലൂടെ നടന്നു വന്ന വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു.പ്രതിയുടെ പേരിൽ കൊരട്ടി, ഒല്ലൂർ, വിയ്യൂർ, തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ മാലപൊട്ടിച്ച കേസുകളുണ്ട്. കൂടാതെ ബാംഗളുരുവിൽ നിരവധി മാല പൊട്ടിക്കൽ, കള്ളനോട്ട് കേസുകളുമുണ്ട്. ബാംഗളുരുവിൽ ജയിൽശിക്ഷ അനുഭവിച്ച പ്രതി കഴിഞ്ഞ ഒക്ടോബറിൽ ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയതിനു ശേഷം ഇവിടെയും കുറ്റകൃത്യങ്ങൾ നടത്തി വരികയായിരുന്നു.
പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. സജീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ പ്രദീപ് കുമാർ, സുധീഷ്, സി.പി.ഒ. ശ്രീജിത്ത് തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.
പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. സജീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ. മാരായ പ്രദീപ് കുമാർ, സുധീഷ്, സി.പി.ഒ. ശ്രീജിത്ത് തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി.
Leave A Comment