ക്രൈം

സുഹൃത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

ചാലക്കുടി: മദ്യലഹരിയില്‍ കേസിലെ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പിള്ളി മണിയാടന്‍ ശരത്കുമാര്‍ (35) ആണ് അറസ്റ്റിലായത്. 

കാഞ്ഞിരപ്പിള്ളി ഐഎച്ച്ഡിപി കോളനിയിലെ കൊല്ലപ്പറമ്പില്‍ മഹേഷ് (42) നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. രാത്രി വീട്ടിലിരിക്കുമ്പോള്‍ സുഹൃത്തായ ശരത് വീട്ടില്‍ അതിക്രമിച്ച് കയറി ചവിട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കോമ സ്റ്റേജിലായ മഹേഷ് ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രി ചികിത്സയിലാണ്. അറസ്റ്റിലായ പ്രതി ശരത്കുമാറിനെ റിമാന്റ് ചെയ്തു.

Leave A Comment