കോടന്നൂർ കൊലപാതകം; മൂന്ന് പ്രതികളേയു० മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു
കോടന്നൂർ: കോടന്നൂരിൽ തിങ്കളാഴ്ച പുലർച്ചെ മഹേഷ് എന്ന യുവാവിനെ ഹോക്കി സ്റ്റിക്കു കൊണ്ട് തലക്കടിച്ചു കൊന്ന കേസ്സിലെ മൂന്ന് പ്രതികളെ ഇരിങ്ങാലക്കുട ഡിവൈഎസ്പി പികെ കുഞ്ഞു മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സ०ഘ० അറസ്റ്റ് ചെയ്തു. കോടന്നൂർ കൊടപ്പിള്ളി വീട്ടിൽ മണികണ്ഠൻ29, ഇയാളുടെ ബന്ധു കൊടപ്പുള്ളി വീട്ടിൽ പ്രണവ്25, കോടന്നൂർ മാരാത്ത് വീട്ടീൽ ആഷീഫ് 26 എന്നിവരാണ് അറസ്റ്റിലായത്.ചേർപ്പ് ഇൻസ്പെക്ടർ ലൈജുമോൻ, എസ്ഐ ശ്രീലാൽ എസ്, ക്രൈ० ടീ० അ०ഗങ്ങളായ സീനിയർ സിപിഒ ഇഎസ് ജീവൻ, സിപിഒ കെഎസ് ഉമേഷ്, ചേർപ്പ് സ്റ്റേഷൻ എസ്ഐ മാരായ അജയഘോഷ്, ടിഎ റാഫേൽ, കെഎസ് ഗിരീഷ്, സീനിയർ സിപിഒ മാരായ മാധവൻ, എ०യു ഫൈസൽ, കെഎസ് സുനിൽ കുമാർ, കവിത സുധീഷ് എന്നിവരു० അന്വേഷണ സ०ഘത്തിൽ ഉണ്ടായിരുന്നു. ഒന്നാ० പ്രതി മണികണ്ഠനെതിരെ ചേർപ്പ്, വഞ്ചിയൂർ, മൂന്നാർ, വാടാനപ്പിള്ളി നെടുപുഴ, വിയ്യൂർ സ്റ്റേഷനുകളിൽ കേസ്സുണ്ട്. മാപ്രാണത്ത് സിനിമ തിയ്യറ്ററിൽ വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സമീപ വാസിയെ കൊന്ന കേസ്സിൽ പ്രതിയാണ്. 2022ൽ മറ്റൊരു കൊലപാതക കേസ്സിലു० പ്രതിയാണ്. ആഷിഖ് മയക്കു മരുന്നു കേസ്സിൽ പ്രതിയാണ്.
Leave A Comment