ക്രൈം

ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

 പുത്തൻചിറ: കപ്പൻ ബസാർ  മറ്റത്തിൽ വീട്ടിൽ ലിബിൻ തൻറെ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിൽ പോയി. ഇരിങ്ങാലക്കുട എസ്എച്ച്ഒ മനോജ് ഗോപിയുടെ നിർദ്ദേശ പ്രകാരം മണിക്കൂറുകൾക്കുള്ളിൽ വയനാട്ടിൽ നിന്നും ലിബിനെ അറസ്റ്റ് ചെയ്തു.  

യുവതിയായ ഭാര്യയെ  പ്രതി വിവാഹ० ചെയ്യുന്ന സമയത്ത്  25 പവൻ സ്വർണ്ണാഭരണങ്ങളു० 1 ലക്ഷ० രൂപയു० സ്ത്രീധനമായി വാങ്ങിയിരുന്നു. അതെല്ലാ० ചെലവാക്കി. വീണ്ടും സ്ത്രീ ധനം കിട്ടിയത് പോരാ എന്ന് പറഞ്ഞ് പ്രതി ഭാര്യയെ ശാരീരകമായു० മാനസികമായി പീഡിപ്പിച്ചു കൊണ്ടിരുന്നു. ഇക്കഴിഞ്ഞ 22ന് ഭാര്യ ജോലിക്ക് പോകുന്ന കാര്യ० ഭർത്താവിനോട് പറഞ്ഞില്ലായെന്ന് കാരണം പറഞ്ഞ് വഴിയിൽ വച്ച് പ്രതി ഭാര്യയെ മമ്മട്ടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചപ്പോൾ ഭാര്യ അടുത്തുള്ള വീട്ടിലേക്ക് ഓടി കയറി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ്സെടുത്തു. അന്വേഷണത്തിനിടയിലാണ് പ്രതി അറസ്റ്റിലായത്. 
 
എസ്ഐ എ. അജാസുദ്ദീൻ ,സീനിയർ സിപിഒ മാരായ രാഹുൽ എകെ, ഡിബിൻ, ഷ०നാദ്, രഞ്ജിത് ആനാപ്പുഴ, ലിഖേഷ്, ഷിബിൽ നാഥ് എന്നിവർ അന്വേഷണ സ०ഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment