ക്രൈം

സ്വർണം പണയം വാങ്ങി, തിരികെ നൽകാതെ ആളുകളെ കബളിപ്പിച്ച കേസിലെ പ്രതിഅറസ്റ്റിൽ

കൊടുങ്ങല്ലൂർ: പണിക്കശ്ശേരി ഫൈനാൻസ് എന്ന ധനകാര്യ സ്ഥാപനം വഴി ജനങ്ങളിൽ നിന്നും സ്വർണം പണയം വാങ്ങി, പണയം വെച്ച സ്വർണ്ണം തിരികെ കൊടുക്കാതെ ആളുകളെ കബളിപ്പിച്ച കേസിലെ പ്രതിഅറസ്റ്റിൽ. എറിയാട്  മഞ്ഞളി പണിക്കശ്ശേരി വീട്ടിൽ  നാസർ (43)  ആണ് പിടിയിലായത്. 

പണയം വച്ച സ്വർണ്ണം തിരികെ ലഭിക്കാതായതോടെ  വെമ്പല്ലൂർ സ്വാധീഷി നൽകിയ   പരാതിയിൽ പോലീസ്  അന്വേഷണം നടത്തിവരവെയാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച്  പോലീസ് പ്രതിയെ  അറസ്റ്റ് ചെയ്തത്. മറ്റ് നിരവധിയാളുകളിൽ നിന്നും സമാനമായ രീതിയിൽ പണം തട്ടിയെടുത്തതായി അന്വേഷണത്തിൽ  കണ്ടെത്തി . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ററ് ചെയ്തു. ഇൻസ്പെക്ടർ ശശിധരന്റെ നേതൃത്വത്തിൽ എസ്.ഐ സാജിനി, ജഗദീഷ്, സിപിഒ വിഷ്ണു, അനസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment