ക്രൈം

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ആക്രമണത്തിന് പിന്നില്‍ BJP എന്ന്‌ സിപിഎം

കണ്ണൂർ: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാറാലില്‍ സ്വദേശികളായ സുബിന്‍,സുജനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആയുധവുമായി എത്തിയ ബിജെപി സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സിപിഎം ആരോപണം. സുബിന്റെ തലക്കും കഴുത്തിനുമാണ് പരിക്കേറ്റത്. സുജനേഷിന്റെ കൈ എല്ല് പൊട്ടുകയും തലക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌.

Leave A Comment