ക്രൈം

യുവതിയെ അസഭ്യം പറയുകയും, ശരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ

ചാലക്കുടി: യുവതിയെ അസഭ്യം പറയുകയും, ശരീരികമായി  ഉപദ്രവിക്കുകയും ചെയ്ത  കേസിലെ  പ്രതിയെ കൊരട്ടി  എസ് എച്ച്. ഒ. അനൂപ് എൻ എ യുടെ നേർതൃത്വത്തിലുള്ള  പോലീസ് സംഘം  അറസ്റ്റ് ചെയ്തു. മേലഡൂർ കൂട്ടാല പറമ്പിൽ വീട്ടിൽ രാജേഷ് (39) എന്നയാളെയാണ്  പോലീസ് അറസ്റ്റ്‌ ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവങ്ങൾ ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. അന്വേക്ഷണ സംഘത്തിൽ എസ് ഐ ഷിബു സി.പി, എ.എസ്.ഐ.സി.ടി. ഷിജോ, സീനിയർ സി പി ഒ. ടോമി വർഗ്ഗീസ്, സി.പി.ഒ മണിക്കുട്ടൻ  എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടി കൂടി കോടതിയിൽ ഹാജരാക്കി.

Leave A Comment