ക്രൈം

മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം, രണ്ടുപേർ അറസ്റ്റിൽ

കയ്പമംഗലം: മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ഇല്യാസ് ഷേക്ക്, പർവ്വേഷ് മുഷറഫ് എന്നിവരെയാണ് തൃശൂർ റൂറൽ ഡാൻ സാഫ് ടീമും, കയ്പമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

 ഇവരിൽ നിന്നും ചെറിയ പൊതികളിലായി സൂക്ഷിച്ചിരുന്ന 250 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തി. ബീഹാറിൽ നിന്നും കഞ്ചാവ് കൊണ്ട് വന്ന് ഇവിടെ ഇതര സംസ്ഥാന തൊഴിലാളികൾക്കും, മറ്റുമായി വില്‌പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

മൂന്നുപീടിക അറവുശാല ബസ് സ്റ്റാന്റ്കെട്ടിടത്തിൽ ഹോട്ടൽ നടത്തി വരികയായിരുന്നു പ്രതികൾ. കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐമാരായ എൻ.പ്രദീപ്, ജെയ്സൺ, 
ഡാൻ സാഫ് ടീം അംഗങ്ങളായ എസ്.ഐ പ്രദീപ്, സീനിയർ സി.പി.ഒ ഐ.ആർ.ലിജു, മാനുവൽ, എ.ബി.നിഷാന്ത്, കയ്പമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ മാരായ മുഹമ്മദ് റാഫി, ഗിരീശൻ, പ്രിയ, അനന്തു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave A Comment