ക്രൈം

പൂട്ടി കിടന്ന വീട്ടിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ

ചാലക്കുടി: പൂട്ടി കിടന്ന വീട്ടിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാൾ പിടിയിലായി. പാലക്കാട് പറളി എടത്തറ വീട്ടീൽ ഉടുമ്പ് രമേ ഷെന്നയാളാണ് (37) പിടിയിലായത്ത്. ചാലക്കുടി പാലസ് റോഡിലുള്ള ഒല്ലൂർ സ്വദേശി റാഫേൽ ലാസറിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. 

കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടക്കുന്നത്. വീട്ടുകാർ വീട്ടിൽ ഇല്ലാതിരുന്ന ദിവസമാണ് മോഷണം നടന്നിരിക്കുന്നത്. 19 തീയതി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. പാലക്കാട് പോലീസ് മറ്റൊരു മോഷണകേസിൽ പിടിച്ചപ്പോഴാണ് ചാലക്കുടിയിൽ വാതിൽ പൊളിച്ച് അകത്ത് കടന്ന് മൊബൈൽ മോഷ്ടിച്ച വിവരം രമേഷ് പറയുന്നത്. തുടർന്ന് പ്രതിയെ ചാലക്കുടി പോലീസിന് കൈമാറുകയായിരുന്നു.

Leave A Comment