ക്രൈം

കുറ്റിച്ചിറയില്‍ കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന നടത്തിയയാൾ അറസ്റ്റിൽ

ചാലക്കുടി: കോഴികടയുടെ മറവില്‍ വിദ്യേശ മദ്യം വില്പനക്കായി കൈവശം വച്ചയാളെ ചാലക്കുടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ്(40)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 500 മില്ലിയുടെ 51 കുപ്പി മദ്യവും പിടിച്ചെടുത്തു. 

ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സമീര്‍, ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, ഷാജി, പിങ്കി മോഹന്‍ദാസ്, സുരേഷ്, ജെയ്‌സണ്‍, ഷിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


Leave A Comment