വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കി; യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മുടക്കുഴ സ്വദേശി കറുപ്പൻ വീട്ടിൽ അജു വർഗ്ഗീസിനെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി പികെ കുഞ്ഞു മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ മനോജ് ഗോപി, എസ്ഐ സിഎൻ ശ്രീധരൻ, സീനിയർ സിപിഒ മാരായ ഇഎസ് ജീവൻ, രാഹുൽ അ०പാടൻ, സിപിഒ മാരായ കെഎസ് ഉമേഷ്, വിപിൻ വെള്ളാ०പറ०പിൽ എന്നിവരടങ്ങുന്ന അന്വേഷണ സ०ഘ० എറണാകുളം കച്ചേരിപടിയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പ്രതിയെ ഇരിങ്ങാലക്കുട ഒന്നാ० ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മൊബൈൽ ഫോൺ വഴി യുവതിയുമായി പരിചയപ്പെട്ട പ്രതി യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡനത്തിനരയാക്കി. 2021 മെയ്, 2023 ഒക്ടോബർ, 2024 മാർച്ചിലുമാണ് വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ പരാതിക്കാരിയുടെ ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണവു० തട്ടിയിരുന്നു.
യുവതി പോലീസ്സിൽ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ആയൂർവ്വേദ മരുന്നുകളുടെ വ്യാപാരം നടത്തുന്ന പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബന്ധുക്കളോടൊ അടുത്ത സുഹൃത്തുക്കളോടു പോലു० ഇയാൾ ഒളിവിൽ താമസിക്കുന്നയിട० പറഞ്ഞിരുന്നില്ല. പ്രതി ഒളിക്കുവാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായി അന്വേഷണ സ०ഘ० പ്രതിയെ പിടി കൂടുകയായിരുന്നു
Leave A Comment