ചിറങ്ങരയില്‍ വീട് കുത്തിതുറന്ന് മോഷണം; 30 പവന്‍ കവര്‍ന്നു
കൊരട്ടി: ചിറങ്ങരയില്‍ വീട് കുത്തിതുറന്ന് മോഷണം. അലമാരിയില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടാവ് കവര്‍ന്നു. ചിറങ്ങര ഗാന്ധിനഗര്‍ ചെമ്പകശ്ശേരി വീട്ടില്‍ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കള്‍ പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ 2ഓടെ പ്രകാശന്‍ ഉണര്‍ന്നപ്പോള്‍ അടുത്ത മുറിയില്‍ ലൈറ്റ് കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
മുറിയുടെ ജനല്‍ കമ്പികള്‍ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. ജനല്‍കമ്പികള്‍ മുറിച്ചുമാറ്റാനുപയോഗിച്ചതാണെന്ന് കരുതുന്ന വാക്കത്തിയും ചുറ്റികയും ജനലിനരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. അലമാരിയിലെ സാധനങ്ങളെല്ലാം വലിച്ചിഴിട്ടിരിക്കുന്ന നിലയിലാണ്. കൊരട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Leave A Comment