ക്രൈം

സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന കഞ്ചാവ് മിഠായിയുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

തൃശൂർ: സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വിൽപനയ്ക്ക് കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായിയുമായി ഉത്തർപ്രദേശ് സ്വദേശി പൊലീസ് പിടിയിൽ. കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് ഉത്തർപ്രദേശിലെ അജാർഘട്ട് ജില്ലക്കാരനായ 43 വയസുള്ള രാജു സോൻങ്കറിനെയാണ് പിടികൂടിയത്. 79 കഞ്ചാവ് സത്തടങ്ങിയ മിഠായി ഇയാളിൽ നിന്ന് പിടികൂടി. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.

ഒല്ലൂർ എസ്എച്ച്ഒ അജീഷിന്റെ നിർദേശപ്രകാരം എസ്ഐ കെ.സി. ബൈജു, സിപിഒ വിനീത്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ അഭീഷ് ആന്റണി, അനിൽകുമാർ, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Comment