കൊച്ചിയിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ
കൊച്ചി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായാണ് രണ്ട് യുവാക്കൾ പിടിയിലായി.
തൊടുപുഴ പുത്തൻവീട്ടിൽ
ആഷിക് അൻസാരി, എറണാകുളം നോർത്ത് പറവൂർ വീട്ടുവിൽത്തറ വീട്ടിൽ സൂരജ് വി എസ്, എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പോലിസും ചേർന്ന് പിടികൂടിയത്.
പ്രതികളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കു മരുന്നിനത്തിൽപ്പെട്ട 2.92 ഗ്രാം തൂക്കം വരുന്ന കൊക്കെയിൻ, 0.37 ഗ്രാം എം ഡി എം എയും കണ്ടെടുത്തു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാക്കനാട്, ഗ്രീൻ ഗാർഡൻ റോഡിൽ സ്ഥിതിചെയ്യുന്ന ഹാർവെസ്റ്റ് ഹോംസിൽ കൊച്ചി സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പോലിസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Leave A Comment