റെയില്‍വേ പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിൽ ചാടിയ നാലംഗ മോഷ്ടാക്കൾ രക്ഷപ്പെട്ടതായി മൊഴി
ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ചാടിയ നാലംഗ മോഷ്ടാക്കളുടെ സംഘം രക്ഷപ്പെട്ടതായി മൊഴി. ട്രാക്കിലൂടെ മുരിങ്ങൂരിലെത്തിയ സംഘം കൊരട്ടി വഴി അങ്കമാലിക്ക് പോയതായി ഓട്ടോ ഡ്രൈവറാണ് മൊഴി നൽകിയത്. ചാലക്കുടിപ്പുഴയിലെ റെയില്‍വേ പാലത്തിലൂടെ നടന്നുപോയ നാല് പേര് പുഴയില്‍ വീണതായി പരന്ന വാർത്തയിൽ അപ്രതീക്ഷിത ട്വിസ്റ്റ് . വലിയൊരു തട്ടിപ്പിന്റെ കഥയാണ് പുറത്തു വരുന്നത്.
ചാലക്കുടിപ്പുഴയിലെ റെയില്‍വേ പാലത്തിലൂടെ നടന്നുപോയ നാല് പേര് പുഴയില്‍ വീണതായി സംശയമെന്നായിരുന്നു വാർത്തകൾ. പാലത്തില്‍വച്ച് ഒരാളെ ട്രെയിന്‍ തട്ടിയതായും മൂന്ന് പേര് പുഴയില്‍ ചാടിയതായും ലോക്കോ പൈലറ്റ് ആണ് പോലീസിനെ അറിയിച്ചത്.
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
ഞായറാഴ്ച അര്‍ധരാത്രിയോടെ റെയില്‍വേ പാലത്തിന് സമീപത്തുവച്ച് സ്വര്‍ണക്കൈമാറ്റവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായെന്നാണ് പോലീസിന് സൂചന ലഭിച്ചത്. ഇതില്‍ നാല് പേര് പുഴയുടെ ഭാഗത്തേക്ക് ഓടിപ്പോയപ്പോള്‍ ട്രെയിന്‍ ഇതുവഴി കടന്നുപോയിരുന്നു. വിവരം ലഭിച്ച ഉടൻ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തുനിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു. ഒരു സൂചനയും ലഭിച്ചില്ല. റെയിൽവേ സ്റ്റേഷനു സമീപം സ്വർണ്ണ ഇടപാട് നടന്നു വെന്നും വ്യാജ സ്വർണ്ണം നൽകി നാലു ലക്ഷം രൂപയോളം തട്ടി നാൽവർ സംഘം രക്ഷപ്പെട്ടുവെന്നുമാണ് സൂചന. ഇപ്പോൾ ഓട്ടോ ഡ്രൈവറുടെ മൊഴി വലിയ തട്ടിപ്പിന്റെ കഥ പുറത്തു കൊണ്ടു വന്നിരിക്കയാണ്. ഇതു സംബന്ധിച്ച് പൊലീസിന് പരാതിയും ലഭിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ് പരാതിക്കാരൻ
Leave A Comment