ക്രൈം

അനധികൃതമായി മദ്യവിൽപ്പന നടത്തിയ യുവാക്കൾ പിടിയിൽ

വരന്തരപ്പിള്ളി: അനധികൃതമായി മദ്യവിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. വേലൂപ്പാടം സ്വദേശി പണ്ടാരപറമ്പിൽ 46 വയസുള്ള ക്രിസ്റ്റി, വരന്തരപ്പിള്ളി പൗണ്ട് സ്വദേശി കടുകപറമ്പിൽ 44 വയസുള്ള മനോജ് എന്നിവരെയാണ് രണ്ട് സ്ഥലങ്ങളിൽ നിന്നായി തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. 

ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് ക്രിസ്റ്റിയെ പിടികൂടിയത്. ഇയാളിൽ നിന്ന് നാല് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. മദ്യവിൽപ്പന നടത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. 

വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് നിന്നാണ് 7 ലിറ്റർ മദ്യവുമായി മനോജിനെ എക്സൈസ് പിടികൂടിയത്. അനധികൃത മദ്യവിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഇരുവരെയും ഏറെ നാളായി നിരീക്ഷിച്ചുവരികയായിരുന്നു. മുൻപ് പലതവണ മദ്യവിൽപ്പന നടത്തിയതിന് ക്രിസ്റ്റി പോലീസിൻ്റെയും എക്സൈസിൻ്റെയും പിടിയിലായിട്ടുണ്ട്. 

വരന്തരപ്പിള്ളി മേഖലയിൽ അനധികൃത മദ്യവിൽപ്പന വ്യാപകമാണെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും എക്സൈസ് അറിയിച്ചു.
തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ വൽസൻ,
ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave A Comment