ക്രൈം

കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയയാൾ പോലീസ് പിടിയിൽ

കൊടുങ്ങല്ലൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ട കാവിൽകടവ് സ്വദേശി അടിമപറമ്പിൽ 24 വയസുള്ള മുഹമ്മദ് സ്വാലിഹ്  എന്നയാളാണ് റിമാന്റിലായത്.  തൃശ്ശൃർ ഡി ഐ ജി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ  6 മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ  പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.  ഇയാൾ രഹസ്യമായി വീട്ടിൽ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്  ഇന്നലെ (12.08.2024 തിയ്യതി) രാത്രി  ടിയാനെ പിഎസ്എൻ കവലയിലുള്ള വീട്ടിൽ നിന്നും  പോലീസ് അറസ്റ്റ് ചെയ്തത്.  

കാപ്പാ ഉത്തരവ് ലംഘിച്ചതിന് ഇയാൾക്കെതിരെ FIR രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന്  കോടതി റിമാന്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ അരുൺ ബി.കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കശ്യപൻ, ആൻറണി ജിംബിൾ, സിപിഒ മാരായ വിപിൻ കൊല്ലറ, ജാക്ലൺ, സജിത്ത്, ബിനിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment