ക്രൈം

കാപ്പ ചുമത്തി നാട് കടത്തി

കയ്പമംഗലം: ചളിങ്ങാട് സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി. ചളിങ്ങാട് വൈപ്പിൻ കാട്ടിൽ അജ്മൽ (25)നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഇയാൾ കയ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡിയും പത്തോളം കേസുകളിലും പ്രതിയുമാണ്. 

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. വി.കെ.രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പോലീസ് ഇൻസ്‌പെക്ടർ എം.ഷാജഹാന്റെ റിപ്പോർട്ടിന്മേൽ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി അജീത ബീ ഗമാണ് ഒരു വർഷത്തേക്ക് നാട് കടത്തി ഉത്തരവിട്ടത്.

Leave A Comment