ക്രൈം

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സ്ത്രീയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു

മതിലകം: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സ്ത്രീയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണ പുരം ആല സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ലീല (55) യെയാണ് അറസ്റ്റ് ചെയ്തത്. ആല സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സഹകരണ ബാങ്കിൽ രണ്ട് തവണയായി
അഞ്ച് പവൻ തൂക്കം വരുന്ന മുക്കു പണ്ടം പണയം വെച്ച് രണ്ട് ലക്ഷം രൂപ ലീല വാങ്ങിയിരുന്നു. പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞത്.

ബാങ്ക് സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. ശ്രീനാരായണപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും സമാന രീതിയിൽ ഇവർ രണ്ടര ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിനും മതിലകം പോലീസ് കേസെടുത്തിട്ടുണ്ട്. മതിലകം പോലീസ് ഇൻസ്പെക്ടർ എം.കെ.ഷാജി, എസ്.ഐമാരായ രമ്യ കാർത്തികേയൻ, എം.എം.റിജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave A Comment