അനധികൃത മദ്യവിൽപന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു
ചാലക്കുടി: അനധികൃതമായി മദ്യവില്പന നടത്തുകയായിരുന്നയാളെ ചാലക്കുടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ്‌കുമാര്‍ പുത്തില്ലന്‍ അറസ്റ്റ് ചെയ്തു. പരിയാരം കാഞ്ഞിരപ്പിള്ളി പൊയ്യക്കാരന്‍ വീട്ടില്‍ വേലായുധന്‍(56)ആണ് അറസ്റ്റിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയാലായത്. കാഞ്ഞിരപ്പിള്ളിയിലെ വീടിന് മുന്നില്‍ മദ്യം വില്പന നടത്തുന്നതനിടെ എക്‌സൈസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.
മദ്യകുപ്പികള്‍ സഞ്ചിയിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ വീട്ടുപറമ്പിലെ കോഴിക്കൂടിനടിയില്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന അരലിറ്ററിന്റെ 24 കുപ്പി വിദേശമദ്യവും എക്‌സൈസ് പിടിച്ചെടുത്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ എന്‍ സുരേഷ്, ജെയ്‌സണ്‍ ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി ആര്‍ രാകേഷ്, ജെയിന്‍ മാത്യു, വനിത സിവില്‍ എഖ്‌സൈസ് ഓഫീസര്‍ പിങ്കി മോഹന്‍ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Leave A Comment