മുള്ളന്‍പന്നിയെ വേട്ടയാടി കറിവെച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
മുള്ളൂര്‍ക്കര: ആറ്റൂര്‍ സ്വദേശികളായ വല്ലിക്കപറമ്പില്‍ കൃഷ്ണന്‍കുട്ടി, നിതന്തൂര്‍നിലത്ത് സുലൈമാന്‍, കുളത്തുപ്പടി ബാബു എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും മുള്ളന്‍പന്നിയുടെ നാല് കിലോ ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ച ആയുധങ്ങളും രണ്ട് ഡ്രം വാഷും വനപാലകര്‍ പിടിച്ചെടുത്തു.
വണ്ടിയിടിച്ച നിലയില്‍ കണ്ടെത്തിയ മുള്ളന്‍പന്നിയെ എടുത്തുകൊണ്ടുപോയി പാകം ചെയ്ത് ഭക്ഷിച്ചതാണ് കേസ്.
പ്രതികളെ ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കി.
മച്ചാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.
Leave A Comment