ക്രൈം

കുന്നംകുളത്ത് എംഡി എം എ യുമായി യുവാവ് പോലീസ് പിടിയിൽ

കുന്നംകുളം: വീണ്ടും ലഹരി വേട്ട എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി. വടക്കേക്കാട് സ്വദേശി മുഹമ്മദ് അൻസാരിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കുന്നംകുളം പോലീസും ചേർന്ന് പിടികൂടിയത്.  

ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്ന് കടത്തുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് 2.30ഗ്രാം എംഡിഎം പിടികൂടി.

Leave A Comment