കൊടകര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി
കൊടകര: കൊടകര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കൊടകര അഴകം സ്വദേശി പാട്ടത്തില്‍ വിഷ്ണുവിനെ കാപ്പ ചുമത്തി ഒരു വര്‍ഷത്തില്‍ തടങ്കലിലാക്കി.2022ല്‍ കാപ്പ പ്രകാരം ആറുമാസം തടങ്ങളില്‍ കഴിഞ്ഞിട്ടുള്ള വിഷ്ണു വീണ്ടും വധകേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ല പോലീസ് മേധാവി നവനീത് ശര്‍മ ഐപിഎസ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
7 വധശ്രമ കേസുകള്‍ ഉള്‍പ്പെടെ മുപ്പതോളം കേസുകളില്‍ വിഷ്ണു പ്രതിയാണെന്ന് പോലീസ് പറഞ്ഞു കൊടകര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ്, എ എസ്.ഐ ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Leave A Comment