ഏഴ് ഗ്രാം എം.ഡി.എം.എയും ഒന്‍പത് കിലോ കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് പിടികൂടി
കൊറ്റുപ്പുറം: ഏഴ് ഗ്രാം എം.ഡി.എം.എയും ഒന്‍പത് കിലോ കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് പിടികൂടി. കൊറ്റുപ്പുറം റിസോര്‍ട്ടില്‍ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യുമായി യുവാക്കള്‍ പോലീസിന്റെ പിടിയിലായത്.വരവൂര്‍ സ്വദേശി കടക്കുന്ന് നഗറില്‍ 25 വയസുള്ള വിശ്വാസ്, കോട്ടയം വെസ്റ്റ് വേളൂര്‍ സ്വദേശി റഹ്മത്ത് മന്‍സിലില്‍ 29 വയസുള്ള സലാഹുദ്ദീന്‍, ചേലക്കര സ്വദേശി പറലക്കര വീട്ടില്‍ 28 വയസുള്ള ജിഷ്ണു, വരവൂര്‍ സ്വദേശി മുണ്ടനാട് വീട്ടില്‍ 29 വയസുള്ള പ്രമിത്ത് എന്നിവരെയാണ് എരുമപ്പെട്ടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഇതിന് മുന്‍പും മയക്ക് മരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്, രണ്ട് പേര്‍ കാപ്പ ചുമത്തപ്പെട്ടവരുമാണ്.
Leave A Comment