ക്രൈം

എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും, സർക്കാർ വെറ്റിനറി ഹോസ്പിറ്റലിലും മോഷണം

തൃശൂർ: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്റിനറി ഹോസ്പിറ്റലിലും മോഷണം. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച് കാൽ ലക്ഷം രൂപ കവർന്നു. വെറ്റിനറി ആശുപത്രിയിൽ നിന്ന് ആയിരത്തിൽ പരം രൂപയും മോഷണം പോയി. 

മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യം അരിഞ്ഞത്. അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മാസങ്ങളായി നിരവധി ക്ഷേത്രമോഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 

ആറുമാസമായി എസ് എച്ച് ഒ ഇല്ലാത്ത അന്തിക്കാട് സ്റ്റേഷനിൽ പോലീസുകാരുടെ കുറവുമുണ്ട്. മോഷണ കേസുകളിൽ ഒന്നും പോലീസിന് കള്ളന്മാരെ പിടികൂടാൻ സാധിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്

Leave A Comment