ചാമക്കാല സ്വദേശിയെ കാപ്പ ചുമത്തി തടങ്കലിലാക്കി
കയ്പമംഗലം: കയ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇച്ചാവ എന്നറിയപ്പെടുന്ന ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ വൈഷ്ണവിനെ (26) യാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. മൂര്‍ക്കനാട് ഇരട്ടക്കൊലപാതകം, നാല് വധശ്രമക്കേസ്സുകള്‍, കവര്‍ച്ച തുടങ്ങി പത്തോളം കേസ്സുകളില്‍ പ്രതിയാണ്. ഇരട്ടകൊലപാതക കേസ്സില്‍ ജാമ്യത്തിന് ശ്രമിച്ചു വരുന്നതിനിടെയാണ് കാപ്പ ചുമത്തിയത്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ആണ് 6 മാസത്തേക്ക് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കയ്പമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ എം.ഷാജഹാന്‍, സബ്ബ് ഇന്‍സ്പെക്ടര്‍ കെ.എസ്.സൂരജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് റാഫി ചേനകപറമ്പില്‍, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് നടപടി പൂർത്തീകരിച്ചത്.
Leave A Comment