ഭണ്ഡാര മോഷ്ടാവ് പിടിയിൽ
കൊടകര: ഭണ്ഡാര മോഷ്ടാവിനെ കൊടകര പോലീസ് പിടികൂടി. ആളൂര്‍ ഉറുമ്പന്‍കുന്ന് സ്വദേശി വെള്ളച്ചാല്‍ വീട്ടില്‍ 20 വയസ്സുള്ള ബിബിനെയാണ് കൊടകര എസ് എച്ച് ഒ.പി കെ ദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ ഇരുപത്തേഴാം തീയതി ചെറുകുന്ന് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മുപ്പത്തഞ്ചായിരത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാളെ പിടികൂടിയത്.ഇയാള്‍ക്ക് ചാലക്കുടി, ആളൂര്‍, കൊടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള പന്ത്രണ്ടോളം കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ.ഇ. എ സുരേഷ്, എ എസ് ഐ ആഷ്ലി, സിപിഒ കിരണ്‍ എന്നിവരുടെ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Leave A Comment