വീട്ടമ്മയിൽ നിന്നും പണവും സ്വര്‍ണ്ണവും തട്ടിയെടുത്തു; സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
ചാലക്കുടി: പരിയാരം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ നടുവളപ്പില്‍ പ്രജിത്ത് (42) നെയാണ് ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2018ല്‍ ബസ് യാത്രക്കിടെയാണ് വീട്ടമ്മ പ്രജിത്തുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് പലവട്ടം പലയിടത്തുമായി പീഡിപ്പിച്ചതായും പറയുന്നു. ഇതിനിടെ വീട്ടമ്മയില്‍ നിന്നും പല ആവശ്യങ്ങള്‍ പറഞ്ഞ് ആറര പവന്‍ സ്വര്‍ണ്ണാഭരണം പ്രതി കൈവശപ്പെടുത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ നഗ്ന ഫോട്ടോ കണിച്ച് ഭീഷണപ്പെടുത്തി 13ലക്ഷത്തോളം രൂപ പ്രതി കൈവശപ്പെടുത്തിയതായും പറയുന്നു. വീണ്ടും പണമാവശ്യപ്പെട്ടതോടെയാണ് പോലീസില്‍ പരാതി നല്കിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
Leave A Comment