ക്രൈം

കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു

തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂർ വെള്ളാഞ്ചിറ സ്വദേശി തച്ചംപിളളി വീട്ടിൽ ഇല എന്നറിയപ്പെടുന്ന നിഖിലാണ് (36) അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 1 വർഷത്തേയക്ക് തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട നിഖിൽ ഉത്തരവ് ലംഘിച്ച് കൊരട്ടി കുന്നപ്പിള്ളി ദേവരാജഗിരി അമ്പലപരിസരത്ത് എത്തിയതായിരുന്നു. പോലീസിനെ കണ്ട് ഓടിയ പ്രതിയെ  സാഹസികമായി  പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. 

വധശ്രമം, വ്യാജമദ്യ വിൽപ്പന, ചന്ദനക്കടത്ത്, കഞ്ചാവ് വിൽപ്പന തുടങ്ങിയ 14 ഓളം കേസ്സുകളിൽ നിഖിൽ പ്രതിയാണ്. കൊരട്ടി പോലീസ് ഇൻസ്പെക്ടർ അമൃതരംഗൻ, സബ്ബ് ഇൻസ്പെക്ടർമാരായ സജിൻ എം ജെ, റെജി മോൻ, സ്പെഷൽ ബ്രാഞ്ച് ASI രഞ്ചിത്ത് VR , സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സജീഷ്‌കുമാർ, ജിതിൻ എന്നിവരാണ്  അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Comment