കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു
തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മാള ചക്കാട്ടിക്കുന്ന സ്വദേശി കരിംഭായി എന്നറിയപ്പെടുന്ന കോനാട്ട് വീട്ടിൽ ജിതേഷ് (26) ആണ് അറസ്റ്റിലായത്. 2024 ജൂണ്‍ മാസത്തിൽ കാപ്പ ചുമത്തി തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ടിരുന്നു. ഉത്തരവ് ജിതേഷ് ലംഘിച്ച് ചക്കാട്ടിക്കുന്ന് പരിസരത്ത് എത്തുകയും, ആയതിന് മാള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ടിയാനെതിരെ കേസ്സെടുത്തു.
മാള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമ കേസ്സും,കട കുത്തി പൊളിച്ച് 21 കിലോ ജാതിക്ക മോഷിടിച്ച കേസ്സും, 5 അടിപിടി കേസ്സുകളും, നാശനഷ്ടം വരുത്തിയ കേസ്സും തുടങ്ങിയ 8 ഓളം കേസ്സുകളിൽ ജിതേഷ് പ്രതിയാണ് കോടതിയില്‍ ഹാജരാകിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ഇരിഞ്ഞാലക്കുട സബ്ബ് ജയിലിലേയ്ക്ക് അയച്ചു.
Leave A Comment