ക്രൈം

ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

മതിലകം: ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. കൈപ്പമംഗലം സ്വദേശികളും നിരവധി ക്രിമിനൽ കേസ്സിലെ പ്രതികളുമായ പെരിഞ്ഞനം കൊളങ്ങര വീട്ടിൽ മിൻഷാദ്, പുതിയവീട്ടീൽ ഷാനവാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

 മതിലകം പൊക്കിളായി ബീവറേജിൽ മദ്യം വാങ്ങാൻ എത്തിയ വഞ്ചിപ്പുര സ്വദേശികളായ കണ്ണൻ, ബാബു എന്നിവരെ മിൻഷാദ്, ഷാനവാസ് എന്നിവർ ഭീഷണിപ്പെടുത്തി കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിവരം അറിഞ്ഞ് മതിലകം പോലീസ് അക്രമ സ്ഥലത്തെത്തിയപ്പോൾ പ്രതികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. 

തുടർന്ന് വിവരം കയ്പമംഗലം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും, കൈപ്പമംഗലം പോലീസും മതിലകം പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കടയിൽ നിന്ന് പ്രതികളെ പിടി കൂടുകയായിരുന്നു.  

മതിലകം പോലീസ് സ്റ്റേഷൻ എസ്എച്ച് ഓ എം .കെ ഷാജി, കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ്എച്ച് ഓ ഷാജഹാൻ എം, എസ്‌ഐമാരായ രമ്യ കാർത്തികേയൻ, കെ .എസ് സൂരജ് , ജെയ്സൺ, മുഹമ്മദ്‌ റാഫി, സഹദ്, പോലീസ് ഉദ്യോഗസ്ഥരായ ജമാലുദ്ധീൻ, അനന്ദു എന്നിവരാണ് പ്രതികളെ പിടി കൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Comment