ക്രൈം

എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പ്രതി അറസ്റ്റിൽ

മാള: എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. മാള കുറ്റിപ്പുഴക്കാരൻ മുഹമ്മദ് അസിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. 

വടമ എക്സൈസ് റേഞ്ച് ഓഫീസ് ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ പ്രിൻസനും, എക്സൈസ് ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിൻെറ ഭാഗമായി ജനുവരി 21ന് നടത്തിയ പെട്രോളിങ് ഡ്യൂട്ടിക്കിടെ പുത്തൻചിറ കണ്ണികുളങ്ങര പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇരുചക്ര വാഹനത്തിലിരുന്ന 4 യുവാക്കളെ ചോദ്യം ചെയ്ത് കൊണ്ട് അവരുടെ കയ്യിലിരുന്ന ബാഗ് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ, കേസെടുത്തു കൊള്ളാൻ ആക്രോശിച്ചുകൊണ്ട് പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥൻ തന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാള പോലീസ് കേസ്സെടുത്ത് അന്വേഷണത്തിൽ പ്രതികളിൽ ഒരാളായ മുഹമ്മദ് അസിനെ പിടി കൂടുകയായിരുന്നു. 

 തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. സബ്ബ് ഇൻസ്പെക്ടർ ശ്രീനി, ജിഎസ്‌ഐ ജസ്റ്റിൻ, ജിഎഎസ്‌ഐ നജീബ്, പോലീസ് ഉദ്യോഗസ്ഥരായ ദിബീഷ്, സനീഷ്, രാഗിൻ എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് മേൽ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. മുഹമ്മദ് അസിൻ, മുൻപും കഞ്ചാവ് കേസ്സുകളിൽ ഉപ്പെട്ടിട്ടുള്ള വ്യക്തിയാണ്.

Leave A Comment