ക്രൈം

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

തൃശൂർ: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റിലായി. ഉണ്ടപ്പൻ എന്നറിയപ്പെടുന്ന കൊടകര പഴമ്പിളളി സ്വദേശി ഇരിങ്ങപ്പിളളി വീട്ടിൽ രമേഷ് (36) ആണ്  അറസ്റ്റിലായത്. 6 മാസത്തേയക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചാലക്കുടി, പരിയാരം, കൊടകര, എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച്  കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ്  ലംഘിച്ചതിനാലാണ്  ഉണ്ടപ്പൻ  രമേശിനെ അറസ്റ്റ് ചെയ്തത്. 

കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി  ബി. കൃഷ്ണകുമാർ ഐപിഎസ്   നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്‌പി സുമേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ  നിരീക്ഷിച്ചു വരവെയാണ് രമേഷിനെ  കൊടകര പോലീസ് ഇൻസ്പെക്ടർ പി. കെ. ദാസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 

അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ബിനു പൗലോസ്, ആഷ്ലിൻ, പോലീസ് ഉദ്യോഗസ്ഥരായ സഹദ്, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നത്. രമേശ്  കൊടകരയിൽ  2009  ലും 2011 ലും വധശ്രമ കേസുകളിലും 2009 ലും 2023 ലും കൊടകരയിൽ രണ്ട് അടിപിടി കേസിലും  2019 ൽ ചാലക്കുടിയിൽ ഒരു അടിപിടി കേസിലും 2022 ൽ പുതുക്കാട് പാലിയേക്കരയിൽ ടോൾ പ്ലാസ പൊളിച്ച കേസുകളിലേയും പ്രതിയാണ്.

Leave A Comment